കറുത്ത ദ്രവിച്ച പല്ല് (Black Decayed Tooth)
ആമുഖം
പല്ല് കറുത്ത നിരത്തിലേക്ക് മാറുകയും ദ്രവിക്കുകയും ചെയ്യുന്നത് ദന്തക്ഷയം അതീവ ഗുരുതരമായ അവസ്ഥയിലേക്ക് കടന്നിരിക്കുന്നു എന്നതിനുള്ള പ്രധാന സൂചനയാണ്. ബ്രൗണോ കറുപ്പു നിറമുള്ളതോ ആയ പല്ലുകൾ വേദനായില്ലെങ്കിലും മുഴുവൻ നശിക്കാവുന്ന അവസ്ഥയിലേക്കും നയിക്കാം. ഇതൊരു കോസ്മറ്റിക് പ്രശ്നം മാത്രമല്ല, ആരോഗ്യപരമായി അപകടകരവുമാണ്.
പ്രധാന പ്രശ്നങ്ങൾ
-
പല്ല് കറുത്ത നിറത്തിൽ കാണപ്പെടുന്നു
-
വേദനായില്ലെങ്കിലും നിറം മാറി ദ്രവിക്കുന്ന പല്ല്
-
ദുര്‍ഗന്ധം, പല്ലിനകത്ത് കുഴികൾ ഉണ്ടാകുന്നത്
-
ആഹാര പദാർത്ഥങ്ങൾ പല്ലിനിടയിൽ കുടുങ്ങുന്നത്.
-
ചെറുതായി തുടങ്ങുന്ന ക്ഷയം വലിയ മണ്ടപ്പാടിലേക്ക് വളരുന്നത്
-
അടുത്ത പല്ലുകൾക്കും കേട് ഉണ്ടാകാൻ സാധ്യത
-
പല്ലിലെ അണുബാധ
പ്രധാന കാരണങ്ങൾ
-
ദന്തക്ഷയം (Dental Caries) പരിഹരിക്കാതെ ദീർഘകാലം തുടരുന്നത്
-
പല്ല് നശിച്ച് പൂർണമായും അണുബാധയേറ്റ അവസ്ഥയിൽ ആകുന്നത്
-
വായയുടെ ശുചിത്വമില്ലായ്മ
-
പല്ല് വേദന ഇല്ലാത്തതിനാൽ പല്ലിലെ നിറമാറ്റങ്ങൾ അവഗണിക്കുന്നത്
-
സാധാരണമായ മൂടിയ ക്ഷയത്തിൽ നിന്ന് പൾപ് ഇന്വോൾവ്മെന്റ്
പരിഹാര മാർഗങ്ങൾ
-
ക്ലിനിക്കൽ പരിശോധന (IOPA X-Ray അടക്കം)
-
കേട് ബാധിച്ച ഭാഗം നീക്കം ചെയ്ത് ഫില്ലിംഗ്
-
പൾപ് വരെ ബാധിച്ചാൽ Root Canal Treatment (RCT)
-
പല്ല് പൂർണ്ണമായും നശിച്ചാൽ Extraction (പല്ല് ഊരി മാറ്റൽ)
-
പല്ല് നഷ്ടപ്പെട്ടാൽ Replacement with Crown/Bridge/Implant
ചികിത്സ എപ്പോഴാണ് നിർബന്ധമായും വേണ്ടത്?
-
പല്ലിന്റെ നിറം കറുപ്പായി മാറുമ്പോൾ
-
ദ്രവിച്ച/തകർന്ന പല്ല് കൊണ്ട് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ
-
വേദന/പല്ലിന്റെ ചുറ്റിലും അണുബാധയുള്ളപ്പോൾ