പൊട്ടിയ/ ഒടിഞ്ഞ പല്ലുകൾ (Broken or Fractured Teeth)
ആമുഖം:
പല്ല് പൊട്ടുക അല്ലെങ്കിൽ ഒടിയുക (Broken or Fractured Tooth) എന്നത് സാധാരണയായി ആകസ്മിക അപകടങ്ങൾ, കടിയ്ക്കുന്ന കട്ടിയുള്ള ഭക്ഷണങ്ങൾ, അല്ലെങ്കിൽ പല്ലിലെ കേട് മൂലം സംഭവിക്കുന്നു. ഇത് കൃത്യമായി ചികിത്സിക്കാതിരിക്കുക മോണരോഗങ്ങൾക്കും പല്ല് നഷ്ടത്തിനും ഇടയാക്കും.
പൊട്ടൽ ഉണ്ടാകാനുള്ള പ്രധാന കാരണം:
-
വീഴ്ചകൾ / അപകടങ്ങൾ.
-
കായിക പരിക്കുകൾ.
-
കേട് ബാധിച്ച പല്ലിന്റെ ദുർബലത.
-
കട്ടിയുള്ളതും ഒട്ടിപിടിക്കുന്നതുമായ ഭക്ഷണങ്ങൾ.
-
പല്ലുകടി അല്ലെങ്കിൽ ബ്രക്‌സിസം.
പൊട്ടൽ എന്തെല്ലാം തരത്തിലായിരിക്കും?
-
ചിലപ്പോൾ ചെറിയ വരകൾ (Craze Lines)
-
ചില ഭാഗം ചിപ്പായിരിക്കുന്നത് (Chipped Tooth)
-
വലിയ ഒരു ഭാഗം പിളർന്നത് (Fractured Cusp)
-
വേരിലെ പൊട്ടൽ (Vertical Root Fracture)
-
പൂർണമായും പൊട്ടിയ പല്ലുകൾ (Split Tooth)
ലക്ഷണങ്ങൾ:
-
കടിയ്ക്കുമ്പോൾ വേദന
-
തണുപ്പിലും ചൂടിലും സെൻസിറ്റിവിറ്റി
-
പൊട്ടിയ ഭാഗത്ത് മൂർച്ച
-
പല്ലിന്റെ രൂപം മാറുന്നത്
-
ചെറിയ രീതിയിലുള്ള രക്തസ്രാവം
ചികിത്സാ മാർഗങ്ങൾ
-
ചെറിയ ചിപ്പ്: സ്മൂത്തിങ്, കോംപോസിറ്റ് ഫില്ലിംഗ്
-
വലിയ പൊട്ടൽ: വെനീറുകൾ അല്ലെങ്കിൽ ക്യാപ്പുകൾ
-
പൾപ്പ് വരെ പൊട്ടിയാൽ: റൂട്ട്കനാൽ ട്രീറ്റ്മെന്റ് + ക്യാപ്പ്
-
പൂർണമായും തകർന്ന അവസ്ഥ: പല്ല് നീക്കം + iഇമ്പ്ലാൻറ് + ബ്രിഡ്ജ്
അടിയന്തരമായി എന്ത് ചെയ്യണം?
-
പൊട്ടിയ പല്ലിന്റെ ഭാഗം സൂക്ഷിക്കുക
-
തണുത്ത വെള്ളം കൊണ്ട് വായ് കഴുകുക
-
വേദനയുണ്ടെങ്കിൽ ഐസ് കട്ട വച്ചുപിടിക്കുക
-
ഉടൻ തന്നെ ഡെന്റിസ്റ്റിനെ കാണുക